പശ്ചിമേഷ്യൻ വോളിബാൾ; കുവൈത്ത് എസ്.സി റണ്ണേഴ്സ് അപ്
text_fieldsപശ്ചിമേഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ കുവൈത്ത് എസ്.സി
കുവൈത്ത് സിറ്റി: ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന പശ്ചിമേഷ്യൻ വോളിബാൾ മത്സരത്തിൽ കുവൈത്ത് എസ്.സിക്ക് രണ്ടാം സ്ഥാനം. ഫൈനലിൽ ഖത്തറിന്റെ അൽ റയ്യാനെതിരെ 3-0 എന്നനിലയിലാണ് പരാജയം. കിരീടം നഷ്ടമായെങ്കിലും ഇത് ടീമിന്റെ മികച്ച നേട്ടമാണെന്ന് കുവൈത്ത് എസ്.സി വൈസ് ചെയർമാൻ ബദർ അൽ ഒസൈമി പറഞ്ഞു.
ഫൈനലിൽ എത്താൻ കടുത്ത മൽസരങ്ങൾ പിന്നിട്ടതായും അദ്ദേഹം പറഞ്ഞു. വിജയത്തിനായി പരമാവധി ശ്രമിച്ചതായും തുടർച്ചയായ മത്സരങ്ങളാണ് ഫൈനലിലെ പരാജയത്തിനു കാരണമെന്നും ടീം അംഗം അബ്ദുല്ല ഹുസൈൻ പറഞ്ഞു. ഫൈനലിന് തൊട്ടുമുന്നിലെ ദിവസം കുവൈത്ത് എസ്.സി ബഹ്റൈനിലെ ദാർ കുലൈബിനെതിരെ അഞ്ചു സെറ്റുകളും ജോർഡനിലെ ഹുസൈൻ യൂത്ത് ക്ലബിനെതിരായ മറ്റൊരു അഞ്ചു സെറ്റുകളും കളിച്ചിരുന്നു.