Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപശ്ചിമേഷ്യൻ ഫുട്സാൽ:...

പശ്ചിമേഷ്യൻ ഫുട്സാൽ: കുവൈത്ത് ജേതാക്കൾ

text_fields
bookmark_border
പശ്ചിമേഷ്യൻ ഫുട്സാൽ: കുവൈത്ത് ജേതാക്കൾ
cancel
camera_alt

പ​ശ്ചി​മേ​ഷ്യ​ൻ ഫു​ട്സാ​ൽ ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ലി​ൽ സൗ​ദി​ക്കെ​തി​രെ ഗോ​ൾ​നേ​ടി​യ കു​വൈ​ത്ത് താ​ര​ത്തി​ന്റെ ആ​ഹ്ലാ​ദം

Listen to this Article

കു​വൈ​ത്ത് സി​റ്റി: പ​ശ്ചി​മേ​ഷ്യ​ൻ ഫു​ട്സാ​ൽ ടൂ​ർ​ണ​മെ​ന്റി​ൽ ആ​തി​ഥേ​യ​രാ​യ കു​വൈ​ത്ത് ജേ​താ​ക്ക​ളാ​യി. സൗ​ദി​യെ ഫൈ​ന​ലി​ൽ മൂ​ന്നി​നെ​തി​രെ അ​ഞ്ചു​ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് കു​വൈ​ത്ത് ക​പ്പു​യ​ർ​ത്തി​യ​ത്. അ​ൽ​ന​സ്ർ ക്ല​ബ് കോം​പ്ല​ക്സി​ൽ മി​ക​ച്ച പോ​രാ​ട്ട​മാ​ണ് ഇ​രു​ടീ​മു​ക​ളും ന​ട​ത്തി​യ​ത്. ഗാ​ല​റി​യു​ടെ നി​റ​ഞ്ഞ പി​ന്തു​ണ​യി​ൽ കു​വൈ​ത്ത് തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ചു. ബ്ര​സീ​ലി​യ​ൻ കോ​ച്ച് റി​ക്കാ​ർ​ഡോ സോ​ബ്ര​ൽ പ​രി​ശീ​ലി​പ്പി​ച്ച കു​വൈ​ത്ത് മി​ക​ച്ച ഒ​ത്തി​ണ​ക്കം കാ​ണി​ച്ചു. സാ​ലി​ഹ് ഫാ​ദി​ലി​ലൂ​ടെ കു​വൈ​ത്ത് ആ​ദ്യം ഗോ​ൾ നേ​ടി​യെ​ങ്കി​ലും അ​ബ്ദു​ല്ല അ​ൽ മ​ഗ്രി​ബി​യി​ലൂ​ടെ സൗ​ദി തി​രി​ച്ച​ടി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മ​ഷാ​ബി നേ​ടി​യ ഗോ​ളി​ലൂ​ടെ കു​വൈ​ത്ത് വീ​ണ്ടും മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും അ​തി​ന് അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​രു​ന്നി​ല്ല.

മു​ആ​സ് അ​സീ​രി​യി​ലൂ​ടെ സൗ​ദി സ​മ​നി​ല പി​ടി​ച്ചു. ആ​ദ്യ​പ​കു​തി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ കു​വൈ​ത്ത് കൂ​ടു​ത​ൽ ക​രു​ത്തു​കാ​ട്ടി. ഒ​രു​പാ​ട് അ​വ​സ​ര​ങ്ങ​ൾ നേ​രി​യ വ്യ​ത്യാ​സ​ത്തി​ന് അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു. ക​ളി​യു​ടെ ഗ​തി​ക്ക് വി​പ​രീ​ത​മാ​യി ഫ​ഹ​ദ് അ​ൽ റു​ദൈ​നി​യി​ലൂ​ടെ സൗ​ദി ലീ​ഡ് നേ​ടി. എ​ന്നാ​ൽ ആ​ഞ്ഞു​പൊ​രു​തി​യ ആ​തി​ഥേ​യ​ർ മൂ​ന്ന് ഗോ​ൾ തു​ട​ർ​ച്ച​യാ​യി നേ​ടി വി​ജ​യ​വും കി​രീ​ട​വും കൈ​ക്ക​ലാ​ക്കി. യൂ​സു​ഫ് അ​ൽ ഖ​ലീ​ഫ, അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ അ​ബ്ബാ​സി, അ​ബ്‍ദു​റ​ഹ്മാ​ൻ അ​ൽ ത​വീ​ൽ എ​ന്നി​വ​രാ​ണ് അ​വ​സാ​ന​ത്തി​ൽ നി​ർ​ണാ​യ​ക ഗോ​ളു​ക​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitWest Asian Futsal
News Summary - West Asian Futsal: Kuwait wins
Next Story