Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമേഷ്യൻ ഫുട്സാൽ: കുവൈത്ത് ഫൈനലിൽ

text_fields
bookmark_border
സെമി ഫൈനലിൽ ലബനാനെ മൂന്നിനെതിരെ ആറു ഗോളിന് കീഴടക്കി
പശ്ചിമേഷ്യൻ ഫുട്സാൽ: കുവൈത്ത് ഫൈനലിൽ
cancel
camera_alt

പ​ശ്ചി​മേ​ഷ്യ​ൻ ഫു​ട്സാ​ൽ ടൂ​ർ​ണ​മെ​ന്റ് സെ​മി​യി​ൽ കു​വൈ​ത്ത് ല​ബ​നാ​നെ നേ​രി​ടു​ന്നു 

Listen to this Article

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ ഫുട്സാൽ ടൂർണമെന്റിൽ ആതിഥേയരായ കുവൈത്ത് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ലബനാനെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് ജയിച്ചാണ് കുവൈത്ത് അവസാന കളിക്ക് അർഹത നേടിയത്. അൽ നസ്ർ ക്ലബ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ കുവൈത്ത് മികച്ച പ്രകടനമാണ് നടത്തിയത്.

ആദ്യ പകുതിയിൽ ടീം 3-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും അതേ താളം നിലനിർത്തിയ നീലപ്പട ഒരുഘട്ടത്തിലും ലീഡ് വിട്ടുകൊടുത്തില്ല. ലബനാൻ കിണഞ്ഞുശ്രമിച്ചുവെങ്കിലും ഗാലറിയുടെ നിറഞ്ഞ പിന്തുണയിൽ കുവൈത്ത് കോട്ടകെട്ടി പ്രതിരോധിച്ചു.

ഓരോ ഗോൾ അടിച്ച് ലബനാൻ തിരിച്ചുവരവിന് ശ്രമിച്ചപ്പോളെല്ലാം കുവൈത്ത് തിരിച്ചടിച്ച് ലീഡ് നിലനിർത്തി. സൗദി, ഒമാൻ സെമിഫൈനൽ വിജയികളെയാണ് കുവൈത്ത് തിങ്കളാഴ്ച ഫൈനലിൽ നേരിടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Asian Futsal: Kuwait in the final
Next Story