Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ശ്ചി​മേ​ഷ്യ​ൻ...

പ​ശ്ചി​മേ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്: മി​ക​വ് തെ​ളി​യി​ച്ച് കു​വൈ​ത്ത്

text_fields
bookmark_border
പ​ശ്ചി​മേ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്: മി​ക​വ് തെ​ളി​യി​ച്ച്   കു​വൈ​ത്ത്
cancel
camera_alt

ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച തു​ട​ക്കം. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ത്‌​ല​റ്റി​ക്‌​സ് ടീം ​മൂ​ന്ന് സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ എ​ട്ട് മെ​ഡ​ലു​ക​ൾ നേ​ടി. ര​ണ്ടാം ദി​ന​ത്തി​ൽ ഹാ​മ​ർ ത്രോ ​മ​ത്സ​ര​ത്തി​ൽ നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഫ​ജ​ർ മ​ന്ദാ​നി 40.81 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ് കു​വൈ​ത്ത് റെ​ക്കോ​ഡ് സ്ഥാ​പി​ച്ചു.

ഡെ​ക്കാ​ത്‌​ല​ണി​ൽ അ​ബ്ദു​ല്ല അ​ൽ അ​മി​ർ വെ​ള്ളി മെ​ഡ​ൽ നേ​ടി. ലോ​ങ് ജം​പി​ൽ സു​ൽ​ത്താ​ൻ അ​ൽ​റ​യീ​സ് വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. അ​മ​ൽ അ​ൽ റൂ​മി 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ യാ​ക്കൂ​ബ് അ​ൽ യൂ​ഹ​യും, 100 മീ​റ്റ​ർ സ്പ്രി​ന്റി​ൽ മ​ദാ​വി അ​ൽ ഷ​മാ​രി​യും നേ​ര​ത്തെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ, യു.​എ.​ഇ, ഇ​റാ​ഖ്, ല​ബ​നാ​ൻ, ജോ​ർ​ഡ​ൻ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ, യ​മ​ൻ, സി​റി​യ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഖ​ത്ത​ർ ക്ല​ബി​ലെ സു​ഹൈം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ലെ മൈ​താ​ന​ത്തും ട്രാ​ക്കി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitWest Asian Championship
News Summary - West Asian Championship: Kuwait excels
Next Story