വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്: കുവൈത്തിന് മൂന്ന് മെഡൽ
text_fieldsകുവൈത്ത് അത്ലറ്റുകൾ മെഡലുമായി
കുവൈത്ത് സിറ്റി: ദോഹയിൽ ആരംഭിച്ച വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് അത്ലറ്റുകൾ മൂന്ന് മെഡലുകൾ നേടി. ജാവലിൻ ത്രോയിൽ സൽസബീൽ അൽ സയ്യാർ വെള്ളിയും,
ഷോട്ട്പുട്ട് മത്സരത്തിൽ ഹുസൈൻ അൽ തമീമി, 10,000 മീറ്റർ ഓട്ടത്തിൽ ഹയ അൽ റിഫ എന്നിവർ വെങ്കലവുമാണ് നേടിയത്. കുവൈത്ത് കൂടുതൽ മെഡലുകളും റെക്കോഡുകളും പ്രതീക്ഷിക്കുന്നതായി അത്ലറ്റിക്സ് ഫെഡറേഷൻ സെക്രട്ടറി ഹുസൈൻ ദഷ്തി പറഞ്ഞു. ഇത്തരം ചാമ്പ്യൻഷിപ്പുകൾ രാജ്യങ്ങൾക്കിടയിലുള്ള കായിക സഹകരണം വർധിപ്പിക്കുകയും പ്രകടനം മെച്ചപ്പെടുത്താൻ അത്ലറ്റുകളെ സഹായിക്കുകയും ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
കുവൈത്ത് ഉൾപ്പെടെ 11 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 400 അത്ലറ്റുകളുടെ പങ്കാളിത്തത്തോടെ ദോഹയിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. ഈ മാസം 10ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

