പശ്ചിമേഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പ്; മികച്ച പ്രകടനവുമായി കുവൈത്ത്
text_fieldsകുവൈത്ത് താരങ്ങൾ ദേശീയ പതാകയുമായി
കുവൈത്ത് സിറ്റി: ദോഹയിൽ നടന്ന രണ്ടാമത്തെ പശ്ചിമേഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. വ്യക്തിഗത മത്സരത്തിൽ അബ്ദുല്ല മാലല്ല വെള്ളി മെഡൽ നേടി. മിക്സഡ് കോമ്പൗണ്ട് ആർച്ചറി ടീം മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ കരസ്ഥമാക്കി. മറ്റൊരു ഇനത്തിൽ വനിത ഒളിമ്പിക് ആർച്ചറി ടീം വെള്ളി മെഡൽ നേടി.
ഒളിമ്പിക് ആർച്ചറി വ്യക്തിഗത മൽസരത്തിൽ സോദ് അൽ ബഹറും വെള്ളി മെഡൽ സ്വന്തമാക്കി. ഒക്ടോബർ 28ന് ദോഹയിൽ ആരംഭിച്ച രണ്ടാമത് പശ്ചിമേഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഖത്തർ, കുവൈത്ത്, യു.എ.ഇ, ഫലസ്തീൻ, ഇറാഖ്, സൗദി അറേബ്യ, ജോർഡൻ, യെമൻ, സിറിയ എന്നീ രാജ്യങ്ങൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

