വെൽഫെയർ പാർട്ടി പ്രവാസി പ്രക്ഷോഭം ആഗസ്റ്റ് 13ന്
text_fieldsകുവൈത്ത് സിറ്റി: ആഗസ്റ്റ് 13ന് വെൽഫെയർ പാർട്ടിയുടെ കീഴിലുള്ള പ്രവാസി സംഘടന പ്രവാസി വെൽഫെയർ ഫോറം കേരള സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം വൻ വിജയമാക്കാൻ വെൽഫെയർ കേരള കുവൈത്ത് യോഗം തീരുമാനിച്ചു.
കോവിഡ് പ്രതിസന്ധിമൂലം പ്രയാസത്തിലായ പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടുക, നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് പ്രത്യേക ധനസഹായ പാക്കേജുകൾ പ്രഖ്യാപിക്കുക, കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് ധനസഹായം നൽകുക, കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കുക, ഗൾഫ് നാടുകളിലേക്ക് തിരിച്ചു പോക്കിനുള്ള യാത്രപ്രശ്നത്തിന് കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തുക, പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിനേഷൻ ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഈദിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം കൺവീനർ ലായിക് അഹ്‌മദ് വിഷയം അവതരിപ്പിച്ചു.
പ്രവാസി പ്രക്ഷോഭ ഭാഗമായി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ആഗസ്റ്റ് ഏഴ്, എട്ട് ദിവസങ്ങളിലായി കൂട്ട ഇ-മെയിൽ അയക്കാനും തീരുമാനിച്ചു.
മുഴുവൻ പ്രവർത്തകരെയും കുടുംബങ്ങളെയും ഇ-മെയിൽ കാമ്പയിനിൽ പങ്കാളികളാക്കും. വിവിധ പ്രവാസി സംഘടന ഭാരവാഹികളെയും പൊതു പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും ഇ-മെയിൽ കാമ്പയിനിെൻറ ഭാഗമാക്കും.
മേഖല തലങ്ങളിൽ പ്രചാരണങ്ങൾ സംഘടിപ്പിക്കാനും ജില്ല തലത്തിൽ പോസ്റ്റർ ഇറക്കാനും മേഖല പ്രവർത്തക സംഗമം വിളിച്ച് പരിപാടിയുടെ വിജയത്തിനായി കർമപരിപാടി ആവിഷ്കരിക്കാനും തീരുമാനിച്ചു.
ആഗസ്റ്റ് 13 വെള്ളിയാഴ്ച കുവൈത്ത് സമയം വൈകീട്ട് 4:30ന് നടക്കുന്ന പ്രക്ഷോഭ പരിപാടിയിൽ കേന്ദ്ര പ്രസിഡൻറ് അൻവർ സഈദ്, വൈസ് പ്രസിഡൻറ് ലായിക് അഹ്‌മദ് എന്നിവർ കുവൈത്തിനെ പ്രതിനിധീകരിച്ച് സംസാരിക്കും.
കേന്ദ്ര ജനറൽ സെക്രട്ടറിമാരായ ഗിരീഷ് വയനാട്, റഫീഖ് ബാബു, സിറാജ് സ്രാമ്പിക്കൽ, പ്രചാരണ കൺവീനർ എം.കെ. ഗഫൂർ എന്നിവർ സംസാരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര ദാനം 19ന്
കുവൈത്ത് സിറ്റി: ജനത കൾച്ചറൽ സെൻറർ കുവൈത്ത് കമ്മിറ്റിയുടെ ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര വിതരണം ആഗസ്റ്റ് 19ന് വൈകീട്ട് മൂന്നിന് നടക്കും. തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷനൽ ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചെറുകഥാകൃത്ത് കെ. രേഖ പുരസ്കാരം ഏറ്റുവാങ്ങും. ചടങ്ങ് ഉദ്ഘാടനവും പുരസ്കാര വിതരണവും സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
