Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെല്‍ഫെയര്‍ കേരള...

വെല്‍ഫെയര്‍ കേരള കുവൈത്ത് ക്വാറൻറീൻ മീറ്റ്‌ സംഘടിപ്പിച്ചു

text_fields
bookmark_border
വെല്‍ഫെയര്‍ കേരള കുവൈത്ത് ക്വാറൻറീൻ മീറ്റ്‌ സംഘടിപ്പിച്ചു
cancel

കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത്​ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്ക് പോയ സൗജന്യ ചാര്‍ട്ടര്‍ വിമാനത്തിലെ യാത്രക്കാരെ പങ്കെടുപ്പിച്ച് ക്വാറൻറീന്‍ മീറ്റ്‌ സംഘടിപ്പിച്ചു. കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആശങ്കയിലായവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഡോ. അബ്​ദുൽഫതാഹ് ബോധവത്​കരണ ക്ലാസെടുത്തു. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറൻറീന്‍ കാലയളവ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും എല്ലാവരും ആത്മധൈര്യം കൈവിടാതെ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

 പ​െങ്കടുത്തവരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച സംഗമത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ്​ റസീന മുഹ്​യുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഖലീലുറഹ്മാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാജി നന്ദിയും പറഞ്ഞു. കാസർകോട്​ മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിലെ 164 യാത്രാക്കാരാണ് കഴിഞ്ഞയാഴ്ച സൗജന്യ ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്.

Show Full Article
TAGS:welfare kerala kuwait news gulf news 
Next Story