വെൽഫെയര്‍ കേരള കുവൈത്ത് റിപ്പബ്ലിക്ദിന സംഗമം
text_fieldsകുവൈത്ത് സിറ്റി: ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് വെൽഫെയര്‍ കേരള കുവൈത്ത് റിപ്പബ്ലിക് ദിന സംഗമം ആവശ്യപ്പെട്ടു. പ്രസിഡൻറ് റസീന മുഹ്യിദ്ദീന് അധ്യക്ഷത വഹി ച്ചു. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ സമകാലിക ഇന്ത്യയില്‍ പാലിക്കപ്പെടുന്നില്ല എന്നത് ആശങ്കജനകമാണെന്നും സമത്വവും സാഹോദര്യവും പുലരുന്ന ഇന്ത്യക്കായി സമൂഹം ജാഗ്രതപാലിക്കണമെന്നും അവർ പറഞ്ഞു. സെക്രട്ടറി അന്‍വര്‍ സാദത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്യുന്ന സാമൂഹികനീതിയുടെ വ്യക്തമായ ലംഘനമാണ് സാമ്പത്തിക സംവരണത്തിലൂടെ ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഭരണഘടന മൂല്യങ്ങളെ അട്ടിമറിച്ചുള്ള സര്‍ക്കാര്‍ നിലപാടുകള്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ സോണുകള്‍ തമ്മിലുള്ള മള്‍ട്ടി മീഡിയ ക്വിസ് മത്സരം അരങ്ങേറി. വൈസ് പ്രസിഡൻറ് ലായിക് അഹ്മദ് മത്സരം നിയന്ത്രിച്ചു. ഫര്‍വാനിയ മേഖല ഒന്നാംസ്ഥാനവും സാല്‍മിയ മേഖല രണ്ടാംസ്ഥാനവും നേടി. എം.കെ. ഗഫൂര്‍ കവിതയും മുഖ്സിത്ത്, ഹശീബ് എന്നിവര്‍ ദേശഭക്തി ഗാനവും ആലപിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ ഖലീല്‍ റഹ്മാന് സ്വാഗതവും ജനറല്‍ സെക്രട്ടറി ഗിരീഷ് വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
