വെൽഫെയർ കേരള കുവൈത്ത് സ്വാതന്ത്ര്യദിന സംഗമം
text_fieldsവെൽഫെയർ കേരള കുവൈത്ത് സ്വാതന്ത്ര്യദിന സംഗമം
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല സ്വാതന്ത്ര്യദിന സംഗമം നടത്തി. ഫഹാഹീൽ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മേഖല പ്രസിഡന്റ് സനോജ് സുബൈർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ്, പ്രവാസി എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു. ഫവാസ് കെ.വി. ക്വിസ് മത്സരം നടത്തി. ഗഫൂർ എം.കെ യുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനം നടന്നു.
വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ പ്രസിഡന്റ് ശംസുദ്ദീൻ പാലാഴി, അബുഹലീഫ പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മേഖല സെക്രട്ടറി സൽമാൻ സ്വാഗതവും മേഖല ട്രഷറർ നസീം കൊച്ചന്നൂർ നന്ദിയും പറഞ്ഞു.

