വെൽ​െഫയർ കേരള കുവൈത്ത് ആറാം വാർഷികം: സച്ചിദാനന്ദൻ മുഖ്യാതിഥി

  • വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മൂ​ന്നോ​ടി​യാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ക്കും

11:42 AM
27/10/2019
സ​ച്ചി​ദാ​ന​ന്ദ​ൻ

കു​വൈ​ത്ത്​ സി​റ്റി: വെ​ൽെ​ഫ​യ​ർ കേ​ര​ള കു​വൈ​ത്ത് ആ​റാം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​വി സ​ച്ചി​ദാ​ന​ന്ദ​നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ന​വം​ബ​ർ 22ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് അ​ബ്ബാ​സി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ലാ​ണ് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മൂ​ന്നോ​ടി​യാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

ന​വം​ബ​ർ ഒ​ന്നി​ന് അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘പ്ര​വാ​സം: ച​രി​ത്രം, വ​ർ​ത്ത​മാ​നം, ഭാ​വി; സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, ആ​ൻ​റി-​ഡ്ര​ഗ് ആ​ൻ​റി ആ​ൾ​ക്ക​ഹോ​ൾ വാ​ക്ക​ത്ത​ൺ, വ​നി​ത സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല, ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറ്, പെ​യി​ൻ​റി​ങ്​ മ​ത്സ​രം തു​ട​ങ്ങി വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വാ​ർ​ഷി​കാ​ഘോ​ഷ ഉ​പ​ഹാ​ര​മാ​യി പ്ര​വാ​സി​ക​ൾ​ക്കാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ളും ന​ട​ക്കും. നാ​ട്ടി​ലെ​യും കു​വൈ​ത്തി​ലെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​െൻറ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Loading...
COMMENTS