Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​ശ്ശ​ബ്​​ദ...

നി​ശ്ശ​ബ്​​ദ ജ​ന​സേ​വ​ക​ർ​ക്ക്  വെ​ൽ​ഫെ​യ​ർ കേ​ര​ള​യു​ടെ ആ​ദ​രം

text_fields
bookmark_border
നി​ശ്ശ​ബ്​​ദ ജ​ന​സേ​വ​ക​ർ​ക്ക്  വെ​ൽ​ഫെ​യ​ർ കേ​ര​ള​യു​ടെ ആ​ദ​രം
cancel

ഫ​ഹാ​ഹീ​ൽ: ജ​ന​സേ​വ​ന ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ നി​ശ്ശ​ബ്​​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​മേ​കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ആ​ദ​രി​ച്ചു. പ​ര​സ​ഹാ​യ​ത്തി​ന്​ ആ​രോ​രു​മി​ല്ലാ​തെ കു​വൈ​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട രോ​ഗി​ക​ളെ ദി​ന​ച​ര്യ​യെ​ന്നോ​ണം സ​ന്ദ​ർ​ശി​ക്കു​ക​യും സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഏ​ഴു​പേ​രാ​ണ് വി​കാ​ര​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ സ​ലിം കൊ​മ്മേ​രി, സി.​എ​ച്ച്. സ​ന്തോ​ഷ്കു​മാ​ർ, മ​ധു വി​ജ​യ​ൻ, നീ​ത ഷൈ​ജു, പു​ഷ്പ സാ​ജ​ൻ, അ​ജി​ത്കു​മാ​ർ, ഷം​സീ​ർ ഉ​മ്മ​ർ എ​ന്നി​വ​ർ​ക്ക് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സ​​െൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കേ​ന്ദ്ര ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ലാ​യി​ക് അ​ഹ്​​മ​ദ്, സെ​ക്ര​ട്ട​റി റീ​ന ബ്ലെ​സ്സ​ൻ, മേ​ഖ​ലാ ട്ര​ഷ​റ​ർ ന​സീം, കെ. ​മൊ​യ്തു എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി. അ​പ​ക​ടം പ​റ്റി മാ​സ​ങ്ങ​ളോ​ളം അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ തൃ​ശൂ​ർ സ്വ​ദേ​ശി​യെ കു​റി​ച്ചു​ള്ള വി​വ​രം വാ​ട്സ്​​ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​പ്പോ​ഴാ​ണ് പു​റം​ലോ​കം അ​റി​യു​ന്ന​ത്.

സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച്​ വാ​ട്സ്​ ആ​പ്​ സ​ന്ദേ​ശം അ​യ​ച്ച അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി​ചെ​യ്യു​ന്ന നീ​ത​യും പു​ഷ്പ​യും ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​വ​രി​ലു​ണ്ട്. സാ​മൂ​ഹി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ൻ​വ​ർ ഷാ​ജി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ യൂ​നു​സ്​ കാ​നോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ അ​സീ​സ്​ സ്വാ​ഗ​ത​വും യൂ​നു​സ്​ സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswelfare kerala
News Summary - welfare kerala-kuwait-gulf news
Next Story