വെൽഫെയർ കേരള ഭക്ഷണ വിതരണം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: ഫഹാഹീൽ, മംഗഫ് സബാഹിയ, സനയ്യ ഭാഗങ്ങളിൽ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ യൂനിറ്റ് നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
ഡിസംബറിലും ജനുവരിയിലും 20 കിറ്റ് വിതരണം ചെയ്തിരുന്നു. ഫെബ്രുവരിയിലെ വിതരണോദ്ഘാടനം കേന്ദ്ര വൈസ് പ്രസിഡൻറ് അനിയൻ കുഞ്ഞിെൻറ സാന്നിധ്യത്തിൽ
യൂനിറ്റ് പ്രസിഡൻറ് െഎ.കെ. അബ്ദുൽ ഗഫൂർ നിർവഹിച്ചു.
വർക്കിങ് കമ്മിറ്റി അംഗം ഷീബ ബാബു, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് സമീർ, മൊയ്ദീൻ കുട്ടി എന്നിവർ പങ്കെടുത്തു.
കുവൈത്തിൽ പലഭാഗങ്ങളിലും ഇന്ത്യക്കാർ ഉൾപ്പെടെ ഒരുപാട് ആളുകൾ ജോലി നഷ്ടപ്പെട്ട് സാമ്പത്തികബുദ്ധിമുട്ടിൽ കഴിയുന്നുണ്ട്.
അത്തരം ആളുകളെ കണ്ടെത്തി വെൽഫെയർ കേരള കുവൈത്ത് ഭക്ഷണ കിറ്റുകൾ വിതരണം നടത്തുന്നതായും ഫഹാഹീൽ മേഖലകളിൽ കിറ്റ് ആവശ്യമുള്ളവർ യൂനിറ്റ് ഭാരവാഹികളെ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

