വെല്‍ഫെയര്‍ കേരള കുവൈത്ത് സൗജന്യ ചാർട്ടേഡ് വിമാനം നാളെ
text_fieldsകുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കുന്ന സൗജന്യ ചാർട്ടേഡ് വിമാനം വെള്ളിയാഴ്ച പറന്നുയരും. വൈകുന്നേരം 5.30ന് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 163 പേര്‍ നാടണയും. ജസീറ എയര്വേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് യാത്രാസൗകര്യം ഒരുക്കുന്നത്. കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സൗജന്യ ചാർട്ടേഡ് വിമാനമാണിത്.
മുഴുവന്‍ യാത്രക്കാര്‍ക്കും പൂര്‍ണമായും സൗജന്യമായാണ് യാത്രാസൗകര്യം ഒരുക്കുന്നത്.
യാത്രക്കാര്‍ക്കുള്ള പി.പി.ഇ കിറ്റുകളും ടീം വെൽഫെയർ വളൻറിയർമാർ സൗജന്യമായി വിതരണം ചെയ്യും. ലഭിച്ച അപേക്ഷകളിൽനിന്ന് രോഗികൾ, പ്രായാധിക്യമുള്ളവര്‍, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ പട്ടിക തയാറാക്കിയതെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് റസീന മുഹ്യിദ്ദീന് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
