വെൽഫെയർ കേരള കുവൈത്ത് കുടുംബ സംഗമം
text_fieldsവെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല സംഘടിപ്പിച്ച കുടുംബ സംഗമം
ഫഹാഹീല്‍: കുവൈത്ത് ദേശീയദിന അവധി ദിനത്തില്‍ വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല വെൽഫെയർ ഫിയസ്റ്റ – കുടുംബ സംഗമം സംഘടിപ്പിച്ചു. അഹ്മദി പാര്‍ക്കില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കലാകായിക വൈജ്ഞാനിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേന്ദ്ര സെക്രട്ടറി അൻവർ ഷാജി ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകള്‍ക്ക് കേന്ദ്ര അംഗങ്ങളായ അനിയൻ കുഞ്ഞ് പാപ്പച്ചൻ, ഷംസീർ, അഷ്കർ മാളിയേക്കൽ, ഫഹാഹീൽ യൂനിറ്റ് പ്രസിഡൻറ് ഐ.കെ. ഗഫൂർ, അബൂഹലീഫ യൂനിറ്റ് ആക്ടിങ് പ്രസിഡൻറ് കെ.സി. ഷമീര്‍, ഫഹാഹീൽ സെക്രട്ടറി മുഹമ്മദ് സമീര്‍, മേഖല സെക്രട്ടറി സൽമാൻ, മേഖല കമ്മിറ്റി അംഗം ഷീബ ബാബു, എ.സി. സാജിദ്, ഗ്രെയ്സി, ഗീത, ഉഷ, അഫീഫ ഉസാമ, സുമി നിയാസ്, അഹമ്മദ് സാദത്ത്, അൻവർ സാദത്ത്, താജുദ്ദീൻ എന്നിവർ നേതൃത്വം നല്കി.
മേഖല കമ്മിറ്റി അംഗം ലിസ മാത്യൂ ക്വിസ് മത്സരം നടത്തി. മത്സര വിജയികൾക്ക് സക്കീർ ഹുസൈൻ തുവ്വൂർ, നിയാസ് ഇസ്ലാഹി, മേഖല നേതാക്കള്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ ഷംസുദ്ദീൻ പാലാഴി സ്വാഗതവും മേഖല പ്രസിഡൻറ് സനൂജ് സുബൈര്‍ നന്ദിയും പറഞ്ഞു. കേന്ദ്ര ജനറല്‍ സെക്രട്ടറി റഫീഖ് ബാബു പരിപാടികള്‍ നിയന്ത്രിച്ചു.

