നോർക്ക സേവനങ്ങൾക്കായി വെൽഫെയർ ഡെസ്ക്കുകൾ സജീവം
text_fieldsപ്രവാസി വെൽഫെയർ ഡെസ്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ‘അടുത്തറിയാം പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വെൽഫെയർ ഡെസ്കുകൾ സജീവമായി പ്രവർത്തിക്കുന്നതായി പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം നോർക്ക ഐഡി കാർഡിനായി നിരവധി പേരാണ് വെൽഫെയർ ഡെസ്കുകളിലേക്ക് വിളിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി ഇതിനകം 250ൽ അധികം പേർക്ക് ഐഡി കാർഡിന്റെ ഡിജിറ്റൽ കോപ്പി നൽകി. കുവൈത്തിൽ ഒൻപതു കേന്ദ്രങ്ങളിലായി ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
കേരള സർക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ഒരു മാസം നീണ്ടുനിൽകുന്ന കാമ്പയിനാണ് സംഘടിപ്പിച്ചിട്ടുള്ളത്. നോർക്ക ഐഡി കാർഡിന് പുറമെ പ്രവാസി ക്ഷേമനിധി ,പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി അപേക്ഷ സേവനങ്ങളും പെൻഷൻ യോഗ്യത നേടിയവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായവും കേന്ദ്രങ്ങളിൽ ലഭ്യമാണ്.
ഫോൺ: കുവൈത്ത് സിറ്റി- 66320515, റിഗ്ഗായി 50468796, അബ്ബാസിയ - 66388746, ജലീബ് - 90981749, ഫർവ്വാനിയ-99588431, ഖൈത്താൻ-60010194, സാൽമിയ-66430579, അബൂഹലീഫ- 90963989, ഫഹാഹീൽ- 65975080.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

