തോമസ് കെ. തോമസ് എം.എൽ.എക്ക് സ്വീകരണം
text_fieldsഒ.എൻ.സി.പി കുവൈത്ത് നൽകിയ സ്വീകരണത്തിൽ തോമസ് കെ. തോമസ് എം.എൽ.എ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി തോമസ് കെ. തോമസ് എം.എൽ.എക്ക് സ്വീകരണം നൽകി. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഒ.എൻ.സി.പി കുവൈത്ത് രക്ഷാധികാരി ജോൺ തോമസ് അധ്യക്ഷത വഹിച്ചു.നാഷനൽ പ്രസിഡൻറ് ജീവസ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ അഡ്വ. ജോൺ തോമസ്, ലോക കേരള സഭ അംഗം ഉണ്ണിമായ, ഒ.എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈത്ത് വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പള്ളി, സണ്ണി മിറാഡാ, ജോയിൻ സെക്രട്ടറി അശോകൻ, ട്രഷറർ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഷേളി തോമസ്, ടിങ്കു തോമസ്, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ, ഹമീദ് പാലേരി, സലിം രാജ്, ഷൈജിത്, രാജേഷ് ബാബു, ഹമീദ് കേളോത്ത്, ബത്താർ വക്കം, അൻവർ സയ്യിദ്, അനിയൻകുഞ്ഞ്, മണിക്കുട്ടൻ, മധു കുമാർ, സുനിൽവാഹിനി, കുമാർ തൃത്താല, സത്താർ കുന്നിൽ എന്നിവർ സംസാരിച്ചു. ഒ.എൻ.സി.പി ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

