വനിതസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് സ്വീകരണം
text_fieldsവനിതസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ‘ലിബറലിസം സാമൂഹിക വിപത്ത്’ തലക്കെട്ടിൽ വെള്ളിയാഴ്ച വൈകീട്ട് 6.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഐവ സംഘടിപ്പിക്കുന്ന വനിതസമ്മേളനത്തിൽ പങ്കെടുക്കാൻ അതിഥികൾ കുവൈത്തിലെത്തി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതി അംഗം സി.വി. ജമീല, മഹിള കോൺഗ്രസ് സെക്രട്ടറി സോയ ജോസഫ്, എം.എസ്.എഫ് മുൻ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ എന്നിവർക്ക് ഐവ നേതാക്കൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
സ്വീകരണത്തിൽ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ്, ജനറൽ സെക്രട്ടറി ആശ ദൗലത്ത്, പ്രോഗ്രാം കൺവീനർ സമിയ ഫൈസൽ, മീഡിയ കൺവീനർ സിമി അക്ബർ, വൈസ് പ്രസിഡന്റുമാരായ വർദ അൻവർ, നജ്മ ശരീഫ്, സജ്ന സുബൈർ, സബീന റസാഖ്, സുമി മനാഫ്, വഹീദ ഫൈസൽ, ശബീന ഷുക്കൂർ, ഷമീറ അസീസ്, മീനാഫ് അബ്ദുൽ ഫത്താഹ്, സമീറ മുനീർ, ശ്യാമ സൈദ്, ഷംല ഹാഫിസ്, ഹഫ്സ ഇസ്മാഈൽ എന്നിവർ പങ്കെടുത്തു.

