പകൽ ചൂടും രാത്രി തണുപ്പും അനുഭവപ്പെടും; മൂടൽമഞ്ഞിന് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ഏതാനും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറയാം. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പകൽ സമയങ്ങളിലെ തണുപ്പിനും അടുത്ത ദിവസങ്ങളിൽ കുറവുണ്ടാകും. പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുത്ത അന്തരീക്ഷവും അനുഭവപ്പെടും.കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്നും ദിശ മാറാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
ശനിയാഴ്ച പരമാവധി താപനില ഏകദേശം 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ താപനില 12 മുതൽ 16 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. നിലവിൽ രാജ്യത്ത് സുഖകരമായ കാലാവസ്ഥയാണ്. മാർച്ച് പകുതിവരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

