രാജ്യം മിതമായ കാലാവസ്ഥയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: മഴ ഒഴിഞ്ഞുനിന്നതോടെ രാജ്യം മിതമായ കാലാവസ്ഥയിലേക്ക്. കഠിനമല്ലാത്ത തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നിരീക്ഷകർ അറിയിച്ചു. പകൽ സമയം താപനില ശരാശരി 18-20 ഡിഗ്രി സെൽഷ്യസും, രാത്രിയിൽ 8-11 ഡിഗ്രി സെൽഷ്യസുമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. രാത്രിയിൽ, താപനില കുറയുന്നത് തണുപ്പ് കൂട്ടുന്നുണ്ട്. ംചില പ്രദേശങ്ങളിൽ രാത്രി മൂടൽമഞ്ഞും സൃഷ്ടിക്കുന്നുണ്ട്.
വെള്ളിയാഴ്ചയിലെ ഉയർന്ന താപനില 18-20 ഡിഗ്രി സെൽഷ്യസായിരുന്നു. രാത്രി കുറഞ്ഞ താപനില 7-10 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും നേരിയ കാറ്റ് വീശുകയുംചെയ്തു. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞും ദൃശ്യമായി. ശനിയാഴ്ചയിലെ ഉയർന്ന താപനില 18-20 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 6-22 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. പകൽ സമയത്ത് ചിതറിക്കിടക്കുന്ന മേഘങ്ങൾ ദൃശ്യമാകാം. രാത്രി 8-11 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും, കാറ്റും ഉണ്ടാകും. അന്തരീക്ഷം തണുപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടലും ശാന്തമായിരിക്കും. മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

