Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങൾ കുവൈത്ത് ജനതക്കൊപ്പം നിൽക്കുന്നു -യു.എസ് സ്റ്റേറ്റ് സെക്രട്ടറി

text_fields
bookmark_border
കുവൈത്ത് ആക്രമണത്തെ അപലപിച്ചു
ഞങ്ങൾ കുവൈത്ത് ജനതക്കൊപ്പം നിൽക്കുന്നു -യു.എസ് സ്റ്റേറ്റ് സെക്രട്ടറി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അപലപിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും അനുശോചനം രേഖപ്പെടുത്തി.

യു.എസ് സന്ദർശനത്തിനെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി റൂബിയോ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തിന്റെ സുരക്ഷക്കും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും, ഹുർമുസ് കടലിടുക്ക് വഴിയുള്ള നാവിഗേഷൻ പുന:സ്ഥാപിക്കുന്നതിനുമുള്ള അമേരിക്കയുടെ പ്രതിബദ്ധത മാർക്കോ റൂബിയോ ആവർത്തിച്ചു. പ്രയാസകരമായ ഈ ​സമയത്ത് ഞങ്ങൾ കുവൈത്ത് ജനതക്കൊപ്പം നിൽക്കുന്നു എന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We stand with the people of Kuwait: US Secretary of State
Next Story