കേരളത്തിലെ മഴക്കെടുതി 'വി സ്റ്റാൻഡ് വിത്ത് കേരള' സഹായ പദ്ധതി സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ മഴക്കെടുതി ദുരിത ബാധിതരെ സഹായിക്കാൻ കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ ആശീർവാദത്തോടെ ആരംഭിച്ച 'വി സ്റ്റാൻഡ് വിത്ത് കേരള' പദ്ധതിക്ക് വിജയകരമായ പരിസമാപ്തി. കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 434 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. കുവൈത്തിലെ വിവിധ പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് കേവലത്തിലെ മഴക്കെടുതി ബാധിതരെ സഹായിക്കാനുള്ള 8909 ദീനാർ സ്വരൂപിച്ചത്. 25 ലക്ഷത്തോളം രൂപ മൂന്നു ജില്ലകളിലെ 434 കുടുംബങ്ങൾക്കായി വീതിച്ചു നൽകിയതായി പദ്ധതി കൺവീനർ ഡോ. അമീർ അഹമ്മദ് പറഞ്ഞു.
ഇന്ത്യൻ എംബസിയിൽ നടന്ന സമാപന യോഗത്തിൽ അംബാസഡർ സിബി ജോർജ് മുഖ്യാതിഥിയായി. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ അഞ്ചു പഞ്ചായത്തുകളിൽനിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും സഹായവിതരണം ഏകോപിപ്പിക്കുന്നതിനും മറ്റുമായി നാല് ഉപസമിതികളെ തെരഞ്ഞെടുത്തിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെയാണ് ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. എസ്.എ. ലബ്ബ, ജ്യോതിദാസ്, പി.ടി. ഷാഫി, സജീവ് നാരായണൻ എന്നിവരാണ് ഉപസമിതികൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

