Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ൺ​ക്രീ​റ്റി​ന്...

കോ​ൺ​ക്രീ​റ്റി​ന് ബ​ദ​ൽ ക​ണ്ടു​പി​ടി​ക്ക​ണം -ഡോ. ​ജാ​ഫ​റ​ലി പാ​റോ​ൽ

text_fields
bookmark_border
കോ​ൺ​ക്രീ​റ്റി​ന് ബ​ദ​ൽ ക​ണ്ടു​പി​ടി​ക്ക​ണം -ഡോ. ​ജാ​ഫ​റ​ലി പാ​റോ​ൽ
cancel

കു​വൈ​ത്ത് സി​റ്റി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ശാ​സ്ത്ര​കോ​ൺ​ഗ്ര​സി​ൽ കു​വൈ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​ൻ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച് സ​യ​ന്റി​സ്റ്റാ​യ ഡോ. ​ജാ​ഫ​റ​ലി പാ​റോ​ലാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. 'സു​സ്ഥി​ര അ​ടി​സ​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ; വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ർ​മാ​ണ​പ്ര​ക്രി​യ​യി​ൽ ന​വീ​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ ത്രീ​ഡി പ്രി​ന്റി​ങ്ങി​ന്റെ സാ​ധ്യ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ ഡോ. ​ജാ​ഫ​റ​ലി കോ​ൺ​ക്രീ​റ്റി​ന് പ​ക​രം അ​തേ സ്വ​ഭാ​വ​ഗു​ണ​ങ്ങ​ളു​ള്ള മെ​റ്റീ​രി​യ​ൽ ക​ണ്ടു​പി​ടി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​നി​വാ​ര്യ​ത​യും സൂ​ചി​പ്പി​ച്ചു. ത്രീ​ഡി പ്രി​ന്റി​ങ്ങി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ മ​നോ​ഹ​ര​മാ​യ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താം. എ​ന്നാ​ൽ അ​തി​ന് അ​നു​യോ​ജ്യ​മാ​യ മെ​റ്റീ​രി​യ​ൽ ക​ണ്ടു​പി​ടി​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സെ​ൻ​സ​ർ ടെ​ക്നോ​ള​ജി, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്റ​ലി​ജ​ൻ​സ് എ​ന്നി​വ​യു​ടെ സ​മ​ന്വ​യ രൂ​പ​മാ​യ സ്ട്ര​ക്ച​റ​ൽ ഹെ​ൽ​ത് മോ​ണി​റ്റ​റി​ങ് ടെ​ക്നോ​ള​ജി​യു​ടെ പ്രാ​ധാ​ന്യ​വും ഡോ. ​ജാ​ഫ​റ​ലി പാ​റോ​ൽ പ്ര​ഭാ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച് ടീം ​ഇ​ത് വി​ജ​യ​ക​ര​മാ​യി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ഡോ. ​ജാ​ഫ​റ​ലി പാ​റോ​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​യ​റോ​നോ​ട്ടി​ക്ക​ൽ ഡ​വ​ല​പ്മെ​ന്റ് ഏ​ജ​ൻ​സി​യി​ൽ സ​യ​ന്റി​സ്റ്റാ​യും ജോ​ലി​ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ചി​ന്റെ ഭാ​ഗ​മാ​യ​ത്.



ഡോ. ​ജാ​ഫ​റ​ലി പാ​റോ​ൽ


ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ത്ത ​ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ച് 'സു​സ്ഥി​ര വി​ക​സ​ന​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ആ​സൂ​ത്ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള സു​പ്രീം കൗ​ൺ​സി​ലി​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഖാ​ലി​ദ് മെ​ഹ​ദി, കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച് സ​യ​ന്റി​സ്റ്റ് ഡോ.​ശൈ​ഖ അ​ൽ സ​ന​ദ്, റി​സ​ർ​ച് സ​യ​ന്റി​സ്റ്റ് ഡോ. ​ഒ​സാ​മ അ​ൽ സ​യേ​ഗ്, കു​വൈ​ത്ത് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗം ഡോ. ​ഹ​സ​ൻ ക​മാ​ൽ, പ്ര​ഫ. ഇ​യാ​ദ് മ​സാ​ദ്, അ​ഖി​ലു യു​നു​സ എ​ന്നി​വ​രും കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ നി​ർ​മാ​ണ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും പൊ​തു​ല​ക്ഷ്യ​ത്തി​നാ​യി എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് പൊ​തു പ്ലാ​റ്റ് ഫോം ​രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alternativeconcrete
News Summary - We should find an alternative to concrete -Dr. Jaffarelli Parole
Next Story