എസ്.ഐ.ആർ വിഷയത്തിൽ ജാഗ്രത വേണം- ഷാഫി പറമ്പിൽ എം.പി
text_fieldsകുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എസ്.ഐ.ആർ വിഷയത്തിൽ ജാഗ്രത വേണമെന്ന് ഷാഫി പറമ്പിൽ എം.പി. കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും കൂട്ടത്തോടെ ഒഴിവാക്കപ്പെടുകയാണ്. ലിസ്റ്റ് പരിശോധിക്കുകയും പേരില്ലെങ്കിൽ അത് ഉൾപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണം.
ആയിരക്കണക്കിന് വോട്ടുകളാണ് ഓരോ മണ്ഡലത്തിൽനിന്നും വെട്ടിമാറ്റിയിരിക്കുന്നത്. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ ഒരു പൗരൻ എന്നനിലയിലുള്ള അവകാശത്തെയാണ് നിഷേധിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ജാഗ്രത്തായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അധികാരത്തിനെക്കാൾ വലിയ ശക്തിയാണ് ജനങ്ങളുടെ കയ്യിലുള്ളതെന്ന് ഭരണകൂടങ്ങൾ മനസിലാക്കണം. കഴിഞ്ഞ പത്തു വർഷമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ പ്രതിഫലനമാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്. ശക്തമായ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് വരാൻ പോകുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

