Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡാനന്തര കാലത്തിന്...

കോവിഡാനന്തര കാലത്തിന് ഒരുമിച്ച്​​ തയാറെടുക്കണം -കുവൈത്ത്​

text_fields
bookmark_border
കോവിഡാനന്തര കാലത്തിന് ഒരുമിച്ച്​​ തയാറെടുക്കണം -കുവൈത്ത്​
cancel
camera_alt

െഎക്യരാഷ്​ട്ര ജനറൽ അസംബ്ലി സെക്കൻഡ്​ കമ്മിറ്റിയുടെ 75ാമത്​ സെഷനിൽ കുവൈത്ത്​ ഫസ്​റ്റ്​ സെക്രട്ടറി അബ്​ദുല്ല അൽ ശർറാഹ് സംസാരിക്കുന്നു

കുവൈത്ത്​ സിറ്റി: കോവിഡാനന്തര കാലത്തിന്​ തയാറെടുക്കണമെന്ന്​ കുവൈത്ത്​ അന്താരാഷ്​ട്ര സമൂഹത്തോട്​ അഭ്യർഥിച്ചു. ​െഎക്യരാഷ്​ട്ര ജനറൽ അസംബ്ലി സെക്കൻഡ്​ കമ്മിറ്റിയുടെ 75ാമത്​ സെഷനിൽ നടന്ന ചർച്ചയിൽ കുവൈത്തി​െൻറ ഫസ്​റ്റ്​ സെക്രട്ടറി അബ്​ദുല്ല അൽ ശർറാഹ്​ ആണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക്​ എല്ലാ തലത്തിലുമുള്ള പരിശ്രമം ഉണ്ടാവണം.

2020 നിർണായക വർഷമാണ്​. 2030ൽ സാധ്യമാക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പല പ്രതിസന്ധികളെയും ഇൗ വർഷം അതിജീവിക്കേണ്ടതുണ്ട്​. കോവിഡ്​ പ്രതിരോധ വാക്​സിൻ കണ്ടെത്താൻ എല്ലാ സ്ഥാപന​ങ്ങളോടും സർക്കാറുകളോടും കമ്പനികളോടും സഹകരിക്കണം.

വൈറസ്​ പ്രതിസന്ധി മൂലമുള്ള സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആ​ഘാതത്തെ അഭിമുഖീകരിക്കാൻ ആഗോള തലത്തിൽ ഏകോപനം വേണം. കോവിഡിനെ പ്രതിരോധിക്കാൻ കുവൈത്ത്​ ആഭ്യന്തരമായും ആ​ഗോളതലത്തിലും പരിശ്രമം നടത്തുന്നുവെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ച വ്യാധികൾക്കെതിരെ പോരാടാനുള്ള അന്താരാഷ്​ട്ര ശ്രമങ്ങളെ പിന്തുണക്കാൻ കുവൈത്ത്​ 290 ദശലക്ഷം ഡോളർ നൽകിയത്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitcovid gulfCovid periodUnited Nations General Assembly
Next Story