സാമൂഹിക തിന്മകൾക്കെതിരെ ഒരുമിച്ചു പോരാടണം- യൂത്ത് ഇന്ത്യ സ്നേഹസംഗമം
text_fieldsയൂത്ത് ഇന്ത്യ സ്നേഹസംഗമത്തിൽ സുലൈമാൻ മേല്പത്തൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം, കാമ്പസുകളിൽ നിയോ ലിബറലിസത്തിന്റെ പേരിൽ നടക്കുന്ന അപകടകരമായ പ്രവണതകൾ തുടങ്ങിയവ ചർച്ചചെയ്തും ഇത്തരം തിന്മകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ആഹ്വാനം ചെയ്ത് യൂത്ത് ഇന്ത്യ സ്നേഹസംഗമം.
കൗൺസലർ സുലൈമാൻ മേല്പത്തൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർക്ക് യൂത്ത് ഇന്ത്യ നൽകിയ സ്വീകരണത്തിന്റെ ഭാഗമായാണ് സ്നേഹസംഗമം സംഘടിപ്പിച്ചത്.
'പ്രവാസം, യുവത്വം, കുടുംബം' എന്ന പ്രമേയത്തിൽ നടത്തിയ യൂത്ത് കോൺഫറൻസിന്റെ മുന്നോടിയായി ഖൈത്താൻ രാജധാനി റസ്റ്റാറന്റിൽ നടന്ന സംഗമത്തിൽ കുവൈത്തിലെ സാമൂഹിക സംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ സന്നിഹിതരായി.
സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ പണ്ഡിതന്മാർ നേതൃത്വം കൊടുക്കണമെന്നും ചെറിയ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു പക്വതയോടെ ഇടപെടേണ്ട സമയമാണിതെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ അധ്യക്ഷത വഹിച്ചു.
സൽമാൻ ഖിറാഅത്ത് നിർവഹിച്ചു. സിജിൽ ഖാൻ സ്വാഗതവും ജവാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

