‘ലിബറൽ അധാർമിക പ്രവർത്തനങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണം’
text_fieldsകുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ക്യാമ്പിൽ
പി.എൻ.അബ്ദുല്ല ലത്തീഫ് മദനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിശ്വാസത്തെ മലിനപ്പെടുത്തുന്ന രീതിയിലുള്ള തെറ്റായ പ്രവർത്തനങ്ങൾക്കും ,കുടുംബ ജീവിതത്തെയും സാമൂഹ്യ ബന്ധങ്ങളെയും തകർക്കുന്ന ലിബറൽ അധാർമിക പ്രവർത്തനങ്ങൾക്കുമെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക്ക് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ല ലത്തീഫ് മദനി.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഫൈഹ മസ്ജിദ് അഹമദ് ബിൻ ഹമ്പലിൽ സംഘടിപ്പിച്ച തർബിയത്ത് ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ പോരാടാനുള്ള മുഖ്യ ആയുധമാണ് മതപരമായ അറിവ്. തർബിയത്ത് ക്യാമ്പുകൾ ആ മാർഗത്തിലേക്കുള്ള ചെറിയ പരിശ്രമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠന ക്യാമ്പിൽ ഖുർആൻ പഠനം, പ്രാർത്ഥനാ പഠനം, ചരിത്ര വിശദീകരണം, ഹദീസ് ക്ലാസ്, കർമ്മ ശാസ്ത്ര ക്ലാസ് , വിശ്വാസ പഠനം എന്നിവ യഥാക്രമം സ്വാലിഹ് സുബൈർ, അബ്ദുസ്സലാം സ്വലാഹി, കെ.സി. മുഹമ്മദ് നജീബ്, അബ്ദുറഹിമാൻ തങ്ങൾ, പി.എൻ. അബ്ദുറഹിമാൻ, മുസ്തഫ സഖാഫി എന്നിവർ അവതരിപ്പിച്ചു.
ഷബീർ സലഫി ക്യാമ്പ് നിയന്ത്രിച്ചു.
ഫൈഹ യുനിറ്റ് ജനറൽ സെക്രെട്ടറി നസീബ് നരിക്കുനി സ്വാഗതവും നൗഫൽ കോടാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

