കുവൈത്ത് വയനാട് അസോസിയേഷൻ
text_fieldsഅബ്ബാസിയ: കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഒലീവ് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ജലീൽ വാരാമ്പറ്റ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അരിപ്ര റമദാൻ സന്ദേശം നൽകി. ഉത്തമ സംസ്കാരമുള്ളവരായി മാറാൻ വിശ്വാസികളെ പരിശീലിപ്പിക്കുകയാണ് വ്രതാനുഷ്ടാനത്തിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ രക്ഷാധികാരികളായ ബാബുജി ബത്തേരി, അയ്യൂബ് കച്ചേരി എന്നിവർ സംസാരിച്ചു. ജോയൻറ് സെക്രട്ടറി രതീഷ് രാജു സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ ഭാരവാഹികൾ, മാധ്യമപ്രവർത്തകർ എന്നിവർ പെങ്കടുത്തു. പ്രോഗ്രാം കൺവീനർ ജാബിർ നന്ദി പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
