വയനാട് ഉരുൾ ദുരന്തം; കെ.എഫ്.ഇ സാമ്പത്തിക സഹായം കൈമാറി
text_fieldsകെ.എഫ്.ഇ സാമ്പത്തിക സഹായം കൈമാറ്റ ചടങ്ങിൽ വട്ടിയൂർകാവ് കൃഷ്ണകുമാർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വയനാട് ഉരുൾ ദുരന്തത്തിൽ അകപ്പെട്ടവർക്ക് കെ.എഫ്.ഇ സാമ്പത്തിക സഹായം കൈമാറി. അർഹരായ 13 കുടുംബങ്ങൾക്ക് നേരിട്ട് സഹായം കൈമാറിയതായി കെ.എഫ്.ഇ അറിയിച്ചു. കെ.എഫ്.ഇ ക്രീയേറ്റീവ് ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാറും, കോർ കമ്മിറ്റി അംഗം രജിൻ ദാസും പ്രകൃതി ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് സഹായം കൈമാറിയത്.
മേപ്പാടി പഞ്ചായത്ത് അംഗം നൂറുദിൻ, റംല ഹംസ, സുനിറ, സുഹത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി, സാമൂഹിക പ്രവർത്തകർ ഷിഹാബ്, സുലൈമാൻ, ഐഷ, റംല, ബഷിർ എന്നിവരുടെ സാന്നിധ്യത്തിലാണ് സാമ്പത്തിക സഹായം ദുരന്ത ബാധിതർക്ക് കൈമാറിയത്.

