വയനാട് ദുരിതാശ്വാസം: കെ.ഐ.ജി അമ്പത് ലക്ഷം കൈമാറി
text_fieldsകുവൈത്ത് സിറ്റി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെ.ഐ.ജി) 50 ലക്ഷം സഹായം. കെ.ഐ.ജി ജനസേവന വിഭാഗമായ കനിവ് സോഷ്യൽ റിലീഫ് സെല്ലിന്റെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടത്തിയത്.
വയനാടിന് പ്രഖ്യാപിച്ച 50 ലക്ഷം സഹായം വേഗത്തിൽ ശേഖരിച്ച് കൈമാറിയതായും കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, കനിവ് സോഷ്യൽ റിലീഫ് സെൽ കൺവീനർ കെ.വി. ഫൈസൽ എന്നിവർ അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെയാണ് കെ.ഐ.ജി, യൂത്ത് ഇന്ത്യ, ഐവ പ്രവർത്തകർ 50 ലക്ഷം ഫണ്ട് ശേഖരണം യാഥാർഥ്യമാക്കിയത്.
നാടിനെ നടുക്കിയ ദുരന്തത്തിൽ സഹായ ഹസ്തവുമായി സഹകരിച്ച പ്രവാസികളായ മുഴുവനാളുകൾക്കും സ്ഥാപനങ്ങൾക്കും കെ.ഐ.ജി നന്ദി അറിയിച്ചു. ഫണ്ട് ശേഖരണം തുടരുമെന്നും പൊതുസമൂഹത്തിന് കെ.ഐ.ജി പ്രവർത്തകരെ സമീപിക്കാമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വയനാട്ടിൽ സമഗ്ര പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പീപ്ൾസ് ഫൗണ്ടേഷനാണ് കെ.ഐ.ജി മുഴുവൻ സംഖ്യയും കൈമാറിയത്.
മൂന്നു പതിറ്റാണ്ട് കാലമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സ്തുത്യർഹമായ രൂപത്തിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ എൻ.ജി.ഒ ആണ് പീപ്ൾസ് ഫൗണ്ടേഷൻ. നിലമ്പൂരിലും വയനാട്ടിലെ പനമരത്തുമടക്കം വിവിധ സ്ഥലങ്ങളിൽ രണ്ടായിരത്തിൽപരം വീടുകളാണ് പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

