ദുരിതബാധിതരെ ചേർത്ത് പിടിക്കും -കെ.ഡബ്ല്യു.എ
text_fieldsകുവൈത്ത് സിറ്റി: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ സമാനതകളില്ലാത്ത ദുരന്തമാണെന്ന് കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്യു.എ). പാർപ്പിടവും ഭൂമിയും നഷ്ടമായി അഭയാർഥികളായവരെ എല്ലാ സാധ്യമായ രീതിയിലും ചേർത്തുപിടിക്കുമെന്നും കുവൈത്ത് വയനാട് അസോസിയേഷൻ പ്രസിഡന്റ് ജിനേഷ് ജോസ് അറിയിച്ചു.
പ്രവാസികൾ ധാരാളമുള്ള മേഖലയിലാണ് ദുരന്തം നടന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ നാട്ടിൽ അവധിയിലുള്ള സംഘടനാ പ്രവർത്തകരായ ബാബുജി ബത്തേരി, റോയ് മാത്യു, മിനി കൃഷ്ണ, മുബാറക്ക് കാമ്പ്രത്ത് എന്നിവരുമായി ഏകോപനം നടത്തിവരികയാണെന്നും കെ.ഡബ്യു.എ സെക്രെട്ടറി മെനീഷ് വാസ് അറിയിച്ചു.

