വയനാട് ദുരന്തം; കെ.ഐ.ജി അഗാധ ദുഃഖം രേഖപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടതിൽ കെ.ഐ.ജി കുവൈത്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. വയനാടുനിന്നുള്ള കാഴ്ചകൾ ദയനീയമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കെ.ഐ.ജി പ്രത്യാശ പ്രകടിപ്പിച്ചു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് കഴിയുന്ന സഹായങ്ങൾ എത്തിക്കാനും നാട്ടിലുള്ളവരോട് രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും കെ.ഐ.ജി ആഹ്വാനം ചെയ്തു. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുമെന്നും കെ.ഐ.ജി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

