Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2026 9:48 AM IST Updated On
date_range 15 March 2026 9:48 AM ISTവയനാട് അസോസിയേഷൻ വനിതാവേദി ക്വിസ് മത്സരം
text_fieldsbookmark_border
camera_alt
അലോമ ഡി അൽമേഡ, ജീന റോസ് ജോൺ, ടോംസി എ ജോണി, ടിന്റു ബിജു
കുവൈത്ത് സിറ്റി: വയനാട് ജില്ലാ അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. അസോസിയേഷനിലെ നിരവധി വനിതാ അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ അലോമ ഡി അൽമേഡ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജീന റോസ് ജോൺ, ടോംസി എ ജോണി എന്നിവർ രണ്ടാം സ്ഥാനവും, ടിന്റു ബിജു മൂന്നാം സ്ഥാനവും നേടി.
വനിതാവേദി കൺവീനർ ജെസ്‌ന മൻസൂർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ കമ്മിറ്റി അംഗങ്ങളായ റഹീല, ഫാത്തിമ, ലിഷ സുനിൽ, സായി, ശാരി രാജേഷ് എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയികളെ അസോസിയേഷൻ പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി എബി ജോയി, ട്രഷറർ ഷിബു സി മാത്യു എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

