വയനാട് അസോസിയേഷൻ പിക്നിക്
text_fieldsവയനാട് അസോസിസേഷൻ അംഗങ്ങൾ പിക്നികിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ വയനാട് അസോസിയേഷൻ അംഗങ്ങൾക്കായി ‘വേനൽ നിലാവ് -2024’ എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി കബ്ദിൽ നടന്ന പിക്നിക്കിൽ 150 ഓളം ആളുകൾ പങ്കെടുത്തു. വ്യത്യസ്തമാർന്ന ഗെയിമുകൾ, മത്സരങ്ങൾ, പരിപാടികൾ എന്നിവ പിക്നിക് അംഗങ്ങളെ ഉത്സാഹത്തിലാഴ്ത്തി. നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണങ്ങളും ഒരുക്കിയിരുന്നു. പ്രസിഡന്റ് ജിനേഷ് ജോസ്, കൺവീനർ ജിജിൽ മാത്യു, രക്ഷാധികാരി ബാബുജി ബത്തേരി, മീഡിയ കൺവീനർ മുബറാക് കമ്പ്രത്ത്, സംഘടന ഭാരവാഹികൾ, പിക്നിക് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി മേനിഷ് വാസ് സ്വാഗതവും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കാൻ കഴിഞ്ഞെന്നും തുടർന്നും ഇതുപോലുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

