വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsവയനാട് അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ബാബുജി ബത്തേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം മംഗഫ് ഡിലൈറ്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശിബിലി റമദാൻ സന്ദേശം കൈമാറി.
വനിതാ ചെയർപെഴ്സൻ പ്രസീത, മീഡിയ കൺവീനർ മുബാറക്ക് കാമ്പ്രത്ത്, എറണാകുളം അസോസിയേഷൻ ചെയർമാൻ ജിനോ, സാന്ത്വനം കുവൈത്ത് പ്രസിഡന്റ് ജ്യോതിദാസ്, സന്തോഷ് കുമാർ, കൊല്ലം ജില്ല പ്രവാസി സമാജം ജന.സെക്രെട്ടറി ബിനിൽ റ്റി.ടി, കുട കൺവീനർ ബിനോയ് ചന്ദ്രൻ, പ്രവാസി വെൽഫെയർ കേരള പ്രതിനിധി അനിയൻകുഞ്ഞ് പാപ്പച്ചൻ, ഫോക്ക് കണ്ണൂർ സെക്രട്ടറി ഹരിപ്രസാദ് യു.കെ എന്നിവർ സംസാരിച്ചു.
ഓഡിറ്റർ ഷറഫുദ്ദീൻ വള്ളി മുഹമ്മദ് ഷിബിലിക്ക് മെമന്റോ കൈമാറി. സെക്രട്ടറി മനീഷ് വാസ് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ് സ്വാഗതവും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

