Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജലവിനിയോഗം...

ജലവിനിയോഗം അമിതമാണെന്ന്  മന്ത്രാലയത്തിന്‍െറ പഠനം

text_fields
bookmark_border

കുവൈത്ത് സിറ്റി: രാജ്യത്ത് ജലോപയോഗത്തിന്‍െറ തോത് വളരെ കൂടുതലാണെന്ന് ജല, വൈദ്യുതി വകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമായി. ആറു ഗവര്‍ണറേറ്റുകളിലെ 60 വില്ലകളിലാണ് ഒരു വര്‍ഷത്തോളം നിരീക്ഷണം നടത്തി ജലവിനിയോഗത്തിന്‍െറ വിശദാംശങ്ങള്‍ ശേഖരിച്ചത്. കുവൈത്ത് ജല, വൈദ്യുതി മന്ത്രാലയം ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സഹകരണത്തോടെയാണ് പഠനം നടത്തിയത്. 
പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ താമസയിടങ്ങളിലും എന്‍ജിനീയര്‍ ഇഖ്ബാല്‍ അല്‍ തയാറിന്‍െറ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണം നടത്തി. താമസയിടങ്ങളില്‍ കുളിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ വെള്ളം വിനിയോഗിക്കുന്നത്. ആവശ്യമായതിലും അധികമാണ് കുളിമുറിയിലെ ജലവിനിയോഗം. അടുക്കളയിലാണ് പിന്നീട് അധികം ചെലവഴിക്കുന്നത്. 
ഇതും ആവശ്യത്തിലധികമാണെന്നാണ് വിലയിരുത്തല്‍. ചെടികള്‍ നനക്കല്‍, കാര്‍ കഴുകല്‍ തുടങ്ങിയവക്കും യഥേഷ്ടം വെള്ളം ഉപയോഗിക്കുന്നു. ബ്രിട്ടീഷ് കമ്പനി നിര്‍മിച്ച സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിച്ചാണ് ഓരോ മേഖലയിലും ചെലവഴിക്കപ്പെടുന്ന വെള്ളത്തിന്‍െറ തോത് കണ്ടത്തെിയത്. അടുക്കളയിലും കുളിമുറിയിലും തോട്ടത്തിലും ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ അളവ് പ്രത്യേകം രേഖപ്പെടുത്താന്‍ കഴിയുന്നതാണ് ഈ മീറ്ററുകള്‍. ജലോപയോഗം നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഫലപ്രദമാണെന്ന് ഒരു ഹോട്ടലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ എന്‍ജി. ഇഖ്ബാല്‍ അല്‍ തയാര്‍ പറഞ്ഞു. പ്രത്യേകതരം ഷവര്‍ ടാപ് പോലുള്ള ഇത്തരം ലഘുഉപകരണങ്ങള്‍ കോഓപറേറ്റിവ് സൊസൈറ്റികള്‍ വഴി കുറഞ്ഞവിലയില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലചൂഷണത്തെ കുറിച്ച് ബോധവത്കരിക്കാന്‍ കാമ്പയിന്‍ നടത്തുന്നതിനെ കുറിച്ചും മന്ത്രാലയം ആലോചിക്കുന്നു. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍  ഓരോ ഫ്ളാറ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്ളാറ്റ് വാടകയോട് ചേര്‍ത്ത് ഈടാക്കുന്ന രീതിയാണ് കുവൈത്തില്‍ നിലവിലുള്ളത്. ഇതുകൊണ്ട് ഫ്ളാറ്റുകളിലെ താമസക്കാര്‍ ജലോപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് ബോധവാന്മാരല്ല. കുവൈത്തില്‍ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളിലെ ജലവിതരണത്തിന് മീറ്റര്‍ ഏര്‍പ്പെടുത്താന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇതിനായി ഒരുലക്ഷം സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍ ഇറക്കുമതി ചെയ്യും. വ്യക്തിഗത മീറ്ററിങ് സംവിധാനത്തിലൂടെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. താമസക്കാര്‍ വെള്ളം ദുര്‍വ്യയം ചെയ്യുന്നത് മൂലമുണ്ടാകുന്ന അധിക ബാധ്യതയില്‍നിന്ന് കെട്ടിട ഉടമകളെ ഒഴിവാക്കാനും ഇത് സഹായകമാകും. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുവൈത്ത് ശുദ്ധജലം കണ്ടത്തെുന്നത്. ശുദ്ധജല ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ മന്ദഗതിയിലായതോടെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - water
Next Story