നാളെ ജല വിതരണം തടസ്സപ്പെടും
text_fieldsകുവൈത്ത് സിറ്റി: ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച ചില പ്രദേശങ്ങളിൽ താൽക്കാലികമായി ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ദോഹ വാട്ടർ ഡിസ്ട്രിബ്യൂഷൻ കോംപ്ലക്സിലാണ് അറ്റകുറ്റപ്പണി.വെള്ളിയാഴ്ച രാത്രി എട്ടു മുതൽ 12 മണിക്കൂർ നേരത്തേക്കാണ് അറ്റകുറ്റപ്പണികൾ നടക്കുക.
അർദിയ, സബാഹ് നാസർ, റെഹാബ്, ഇഷ്ബിലിയ, ജലീബ് അൽ-ഷുയൂഖ്, ഫിർദൗസ് എന്നീ പ്രദേശങ്ങളിലാണ് ജല വിതരണം തടസ്സപ്പെടുക. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ജലവിതരണം തടസ്സപ്പെട്ടാൽ 152 എന്ന ഏകീകൃത കോൾ സെന്ററുമായി ബന്ധപ്പെടാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

