അറ്റകുറ്റപ്പണി: വഫ്റ ജനവാസ മേഖലയിൽ രണ്ടു ദിവസം ശുദ്ധജലം മുടങ്ങും
text_fieldsകുവൈത്ത് സിറ്റി: വഫ്റ ജനവാസ മേഖലയിൽ അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുദ്ധ ജലത്തിന് മുടക്കം അനുഭവപ്പെടും. ജല-വൈദ്യുതി മന്ത്രാലയത്തിലെ മെയിൻറനൻസ് വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എൻജി. ഖലീഫ അൽ ഫരീഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഇവിടേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് മൂന്നിലും നാലിലും രാവിലെ ഏഴുമുതൽ എട്ടു മണിക്കൂറാണ് ജലപ്രവാഹം മുടങ്ങുക. ഇത് മുൻകൂട്ടി കണ്ട് ആവശ്യത്തിനുവേണ്ട ജലം നേരത്തേ എടുത്തുവെച്ചും മറ്റും മന്ത്രാലയത്തോട് സഹകരിക്കണമെന്ന് ഖലീഫ അൽ ഫരീഹ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
