Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമഴവെള്ളം സമ്പത്താക്കി...

മഴവെള്ളം സമ്പത്താക്കി മാറ്റാൻ പദ്ധതി: പാഴാകുന്ന വെള്ളം ഉപയോഗപ്പെടുത്താൻ ഗവേഷണം തുടങ്ങി

text_fields
bookmark_border
മഴവെള്ളം സമ്പത്താക്കി മാറ്റാൻ പദ്ധതി: പാഴാകുന്ന വെള്ളം ഉപയോഗപ്പെടുത്താൻ ഗവേഷണം തുടങ്ങി
cancel
camera_alt??????????? ???????????????????????????? ???????????????? ?????????? ??????????? ??????

മ​സ്ക​ത്ത്: ജ​ല ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന ഒ​മാ​നി​ൽ മ​ഴ മൂ​ലം കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി ജ​ർ​മ​ൻ യൂ​നി​വേ​ഴ്സി​റ്റി ഒാ​ഫ് ടെ​ക്നോ​ള​ജി​യി​ലെ അ​ധ്യാ​പ​ക​രും വി​ദ്യ​ർ​ഥി​ക​ളും ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു. മ​ഴ മൂ​ലം ല​ഭി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി പോ​വു​ക​യോ ബാ​ഷ്പീ​ക​ര​ണം ന​ട​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു മു​മ്പ് സം​ര​ക്ഷി​ച്ച് വെ​ക്കാ​നാ​ണ് പ​ദ്ധ​തി. വ​ർ​ഷം മ​ഴ മൂ​ലം ല​ഭി​ക്കു​ന്ന 120 ദ​ശ​ല​ക്ഷം ഘ​ന മീ​റ്റ​ർ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി പോ​വു​ക​യാ​ണെ​ന്ന് റീ​ജ​ന​ൽ മു​നി​സി​പ്പാ​ലി​റ്റീ​സ് ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മ​ഴ​വെ​ള്ളം സം​ഭ​രി​ച്ച് വെ​ക്കാ​ൻ 50 ഒാ​ളം ഡാ​മു​ക​ൾ നി​ർ​മി​ച്ചി​ട്ടു​മു​ണ്ട്. എ​ങ്കി​ലും ഒ​രി​ക്ക​ൽ പോ​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വാ​ത്ത ക​ട​ലി​ലേ​ക്ക് കു​ത്തി​യൊ​ഴു​കു​ക​യാ​ണ് വ​ൻ തോ​തി​ലു​ള്ള മ​ഴ​വെ​ള്ളം.


ഇ​തി​നെ മ​റി​ക​ട​ക്കാ​നും ക​ന​ത്ത​മ​ഴ ല​ഭി​ക്കു​ന്ന രാ​ജ്യ​ത്ത് മ​ഴ​വെ​ള്ള​ത്തെ പു​തി​യൊ​രു സ​മ്പ​ത്താ​യി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. ന​ഷ്്ട​പ്പെ​ട്ട് േപാ​വു​ന്ന മ​ഴ വെ​ള്ള​ത്തി​െൻറ ക​ണ​ക്കെ​ടു​ക്കാ​ൻ ജ​ർ​മ​ൻ യൂ​നി​വേ​ഴ്സി​റ്റി ഒാ​ഫ് ടെ​ക്നോ​ള​ജി​യു​ടെ കാ​മ്പ​സി​ൽ 100 മീ​റ്റ​ർ നീ​ള​വും ഒ​രു മീ​റ്റ​ർ നീ​ള​വും വീ​തി​യു​മു​ള്ള ക​നാ​ൽ നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. ടാ​ങ്ക​റി​ൽ​നി​ന്ന് കൃ​ത്രി​മ വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഒ​ഴു​കി​പ്പോ​വു​ന്ന വെ​ള്ള​ത്തി​െൻറ അ​ള​വ് തി​ട്ട​പ്പെ​ടു​ത്താ​ൻ നി​ര​വ​ധി ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള സെ​ൻ​സ​റു​ക​ൾ വെ​ള്ള​ത്തി​ലും മ​ണ്ണി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ വെ​ള്ളം ഭു​ഗ​ർ​ഭ സം​ഭ​ര​ണി​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് ബാ​ഷ്പീ​ക​ര​ണം ന​ട​ക്കു​ന്ന​തി​െൻറ അ​ള​വും ക​ണ​ക്കാ​ക്കാ​നാ​ണി​ത്.
ജ​ർ​മ​ൻ ടെ​ക്നോ​ള​ജി യൂ​നി​വേ​ഴ്സി​റ്റി​യാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് പ​ണം ചെ​ല​വി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:watergulf news
News Summary - water-kuwait-gulf news
Next Story