കുവൈത്ത് ഇറാഖിന് നാല് കടൽജല ശുദ്ധീകരണ യൂനിറ്റ് നൽകി
text_fieldsകുവൈത്ത് സിറ്റി: ജല ദൗർലഭ്യംമൂലം പ്രയാസപ്പെടുന്ന ഇറാഖിന് കുവൈത്ത് കടൽവെള്ളം ശുദ്ധീകരിക്കുന്ന നാല് യൂനിറ്റ് യന്ത്രങ്ങൾ നൽകി.
പത്തുലക്ഷം ഇംപീരിയൽ ഗാലൻ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് യൂനിറ്റ്. ദക്ഷിണ ഇറാഖിലെ ഗ്രാമങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കാനാണ് ഇത് ഉപയോഗിക്കുക. നാല് യൂനിറ്റുകളും ഇറാഖ് അതിർത്തിയിൽ ഇറാഖ് ജല, വൈദ്യുത മന്ത്രാലയത്തിന് കൈമാറിയതായി കുവൈത്ത് ജല മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബൂഷഹരി പറഞ്ഞു. കുവൈത്തിെൻറ സഹായത്തിന് ഇറാഖ് അധികൃതർ നന്ദി പറഞ്ഞു.
വൈദ്യുതി ക്ഷാമം മൂലം പ്രയാസപ്പെടുന്ന ഇറാഖിന് കുവൈത്ത് കഴിഞ്ഞമാസം 17 ജനറേറ്ററുകൾ നൽകിയിരുന്നു. യുദ്ധത്തിെൻറ മുറിപ്പാടുകൾക്കുപുറമെ വരൾച്ച കൂടിയായതോടെ ജനം വറുതിയിലാണ്. ഏറെ ജലസേചനം ആവശ്യമുള്ള നെല്ല്, ഗോതമ്പ് തുടങ്ങിയ കൃഷികൾ തൽക്കാലം നടത്തേണ്ടെന്നാണ് സർക്കാർ നിർദേശം. വിത്തിറക്കിയാലും കരിഞ്ഞുണങ്ങുകയേ ഉള്ളൂ. കഴിഞ്ഞവർഷം കൃഷിയിറക്കിയവർക്ക് വലിയ നഷ്ടം സംഭവിച്ചു. ടൈഗ്രീസ്, യൂഫ്രട്ടീസ് നദികൾ വറ്റി. ജല സംഭരണികളിൽ 10 ശതമാനം മാത്രമാണ് ബാക്കിയുള്ളത്. അടുത്തകാലത്തെ ഏറ്റവും വലിയ വരൾച്ചക്കാണ് രാജ്യം ഇൗ വർഷം സാക്ഷ്യംവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
