Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​മാ​നം വൈ​ക​ൽ:...

വി​മാ​നം വൈ​ക​ൽ: വ​ത​നി​യ എ​യ​ർ​വേ​സ്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം

text_fields
bookmark_border
വി​മാ​നം വൈ​ക​ൽ: വ​ത​നി​യ എ​യ​ർ​വേ​സ്​  ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: വി​മാ​നം വൈ​കി​യ​തി​ന്​ യാ​ത്ര​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വ​ത​നി​യ എ​യ​ർ​വേ​സി​നെ ​തി​രെ കോ​ട​തി വി​ധി. ഇ​സ്​​തം​ബൂ​ളി​ലേ​ക്കു​ള്ള മൂ​ന്നു​ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ൽ കു​വൈ​ത്തി​ലെ ക ീ​ഴ്​​ക്കോ​ട​തി​യാ​ണ്​ 271 ദീ​നാ​റി​ന്​ തു​ല്യ​മാ​യ സ്വ​ർ​ണം ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന്​ വി​ധി​ച്ച​ത്. വി​മാ​നം വൈ​കി​യും സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​​ച്ച​തി​ന്​ കു​വൈ​ത്ത്​ ആ​സ്ഥാ​ന​മാ​യു​ള്ള വ​ത​നി​യ്യ എ​യ​ർ​വേ​സി​​​െൻറ ലൈ​സ​ൻ​സ്​ വ്യോ​മ​യാ​ന വ​കു​പ്പ്​ ക​ഴി​ഞ്ഞ​മാ​സം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ്​ സെ​പ്​​റ്റം​ബ​റി​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ചി​രു​ന്നു.

വ​ത​നി​യ സ​ർ​വി​സ്​ റ​ദ്ദാ​ക്കു​ക​യും വൈ​കി​പ്പി​ക്കു​ക​യും ചെ​യ്​​ത കാ​ര​ണ​ത്താ​ൽ 1500ലേ​റെ യാ​ത്ര​ക്കാ​ർ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കാ​ൻ അ​ന്നേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക​​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ദ്യം മൂ​ന്നു​മാ​സം സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക​യും പി​ന്നീ​ട്​ റ​ദ്ദാ​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswataniya
News Summary - wataniya-kuwait-gulf news
Next Story