വതനിയ എയർവേസ് 25 യാത്രാവിമാനങ്ങൾ കൂടി വാങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായുള്ള വതനിയ്യ എയർവേസ് 25 പുതിയ യാത്രാവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു. 2.8 ശതകോടി ഡോളറിെൻറയാണ് ഇടപാട്. 2020 മുതലാണ് ഇൗ വിമാനങ്ങൾ എത്തിത്തുടങ്ങുക. കഴിഞ്ഞദിവസം ഗോൾഡൻ ഫാൽക്കൺ ഏവിയേഷനുമായി ഒരു ശതകോടി ഡോളറിെൻറ മറ്റൊരു കരാറിലും വതനിയ എയർവേസ് ഒപ്പിട്ടു. 20 എംബ്രാസർ 195 ഇ2 എയർക്രാഫ്റ്റ് വാങ്ങാനാണ് ഇൗ കരാർ.
ഇൗ വ്യൂഹത്തിലെ ആദ്യവിമാനം 2019ൽ ഏറ്റുവാങ്ങും. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്, അൽ അൻബ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 3.75 ശതകോടി ഡോളർ ചെലവിൽ 45 പുതിയ യാത്രാവിമാനങ്ങൾ വാങ്ങാൻ അടുത്തിടെ കമ്പനി കരാറിൽ ഒപ്പിട്ടിരുന്നു. അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷം ജൂലൈ 11നാണ് വതനിയ എയർവേസ് സർവിസ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
