ശുചീകരണ കരാർ: കമ്പനികൾ മത്സരിച്ചു; മുനിസിപ്പാലിറ്റിക്ക് വൻ ലാഭം
text_fieldsകുവൈത്ത് സിറ്റി: ശുചീകരണ കരാർ സ്വന്തമാക്കാൻ കമ്പനികൾ മത്സരിച്ചപ്പോൾ മുനിസിപ്പാലിറ്റിക്ക് വൻ ലാഭം. വിവിധ കമ്പനികളിൽനിന്ന് മുനിസിപ്പാലിറ്റി ക്വേട്ടഷൻ ക്ഷണിച്ചപ്പോൾ ഇത്തവണ നിരക്ക് കാര്യമായി കുറഞ്ഞു. കമ്പനികൾ കരാർ ലഭിക്കാൻ മത്സരിച്ച് ടെൻഡർ താഴ്ത്തിയതാണ് മുനിസിപ്പാലിക്ക് വൻ ലാഭം ഉണ്ടാകാൻ കാരണം. നേരേത്ത 285 ദശലക്ഷം ദീനാറിനാണ് കരാർ നൽകിയിരുന്നതെങ്കിൽ ഇത്തവണ 124 ദശലക്ഷം ദീനാറിൽ ഒതുങ്ങി. പകുതിക്ക് മുകളിലാണ് മുനിസിപ്പാലിറ്റിയുടെ ലാഭം. മുനിസിപ്പാലിറ്റിയുടെ പുതിയ കരാര്‍ അടിസ്ഥാനത്തിലുള്ള ശുചീകരണ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധകളോ പിഴവുകളോ കണ്ടാല്‍ കനത്ത പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. രാജ്യത്തുടനീളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി 17 ക്ലീനിങ് കമ്പനിയുമായി കഴിഞ്ഞ മാസം മുനിസിപ്പാലിറ്റി കരാറിലേര്‍പ്പെട്ടിരുന്നു.
കമ്പനികളുടെ ശുചീകരണ ഉപകരണങ്ങളും സംവിധാനങ്ങളും മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധിച്ചു. കമ്പനികള്‍ക്ക് ഉത്തരവാദിത്തമുള്ള പ്രേദശങ്ങള്‍ വൃത്തിയാക്കുന്നതില്‍ പാളിച്ചകളോ നിയമലംഘനങ്ങളോ സംഭവിച്ചാല്‍ പ്രതിദിന പിഴ ചുമത്തുമെന്നും ഇത് പരിശോധിച്ച് നടപടിയെടുക്കാൻ മുനിസിപ്പാലിറ്റി പദ്ധതി ആവിഷ്കരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
മുനിസിപ്പാലിറ്റിയുടെ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്നും തല്‍സ്ഥാനത്ത് പുതിയ കമ്പനികളെ നിയോഗിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മോശം പ്രകടനം നടത്തുന്ന കമ്പനികളിൽനിന്ന് 5000 ദീനാര്‍ വരെ പിഴ ഈടാക്കും. ഇതിന് കരാറിൽ വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനിടെ, പുതിയ കമ്പനികൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിട്ടില്ല. രാജ്യത്താകെ മാലിന്യക്കൊട്ടകൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യക്കൂമ്പാരമാണ്. കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി ശുചീകരണ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
