മാലിന്യം തള്ളി കടലിന് നിറംമാറ്റം; കഷ്ടപ്പെട്ട് വൃത്തിയാക്കി അധികൃതർ
text_fieldsകുവൈത്ത് സിറ്റി: ദോഹ ഏരിയയിലെ അഷ്രിജിൽ കടലിലും കരയിലുമായി കാണപ്പെട്ട നിരവധി മാലിന്യങ്ങള്‍ തീര സുരക്ഷ ഉദ്യോഗസ്ഥര്‍ നിര്‍മാർജനം ചെയ്തു. പച്ചക്കറി പഴവര്‍ഗങ്ങളാണ് കൂടുതലും വെള്ളത്തില്‍ പൊങ്ങി കിടന്നിരുന്നത്. ഒഴിവാക്കപ്പെട്ട ഫൈബര്‍, പ്ലാസ്റ്റിക് വസ്തുക്കളും വെള്ളത്തില്‍ കിടന്നിരുന്നുവെന്നും പരിശോധന സംഘം വ്യക്തമാക്കി. മാലിന്യത്തിെൻറ ആധിക്യം കാരണം വെള്ളത്തിെൻറ നിറം മാറുകയും മത്സ്യങ്ങള്‍ ചത്തു പൊങ്ങുകയും ചെയ്തിരുന്നു.
തീരപ്രദേശത്തെ വൃത്തി വീണ്ടെടുക്കാനായി വാലിദ് അല്‍ ഫാദിലിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കഠിന പ്രയത്നത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഏഴു ടണ്‍ മാലിന്യമാണ് കടലില്‍നിന്നും മാറ്റിയതെന്നും മാലിന്യ നിര്‍മാജന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഫാദില്‍ കൂട്ടിച്ചേര്‍ത്തു. കച്ചവട കേന്ദ്രങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നും തള്ളുന്ന മാലിന്യങ്ങളാണ് ഈ ഭാഗങ്ങളിലും കൂടുതലും കാണപ്പെടുന്നതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കടലിൽ കറുപ്പുനിറം കണ്ടത് രാജ്യത്ത് വലിയ ചർച്ചയായിരുന്നു. ഫാക്ടറിയിൽനിന്നുള്ള കരിഒായിൽ സാന്നിധ്യമാണ് നിറംമാറ്റത്തിന് കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടർന്ന് തീരപ്രദേശങ്ങളിലെ ഫാക്ടറികൾ ഒഴിപ്പിക്കണമെന്നു വരെ ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
