യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അവധിക്കാലമായതോടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. വ്യക്തിഗത വസ്തുക്കളും പാസ്പോർട്ടുകളും മോഷണം പോകുന്ന കേസുകൾ വർധിച്ചുവരുന്നതിനാലാണ് മുന്നറിയിപ്പ്. യാത്രാ വേളകളിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഉണർത്തി.
അടിയന്തര സാഹചര്യത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള കോൺസുലാർ കമ്യൂണിക്കേഷൻ സർവിസ് സെന്ററുകൾ, കുവൈത്ത് എംബസി എന്നിവയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം പൗരന്മാരോട് ആഹ്വാനം ചെയ്തു. വേനൽക്കാലമായതിനാല്‍ നൂറുകണക്കിന് സ്വദേശി കുടുംബങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്നത്. പലയിടങ്ങളിലെയും സംഘർഷങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

