Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘കാണുന്നതെല്ലാം...

‘കാണുന്നതെല്ലാം യഥാർഥമല്ല’ ഡീപ്ഫേക്കി’ൽ മുന്നറിയിപ്പ്

text_fields
bookmark_border
‘കാണുന്നതെല്ലാം യഥാർഥമല്ല’ ഡീപ്ഫേക്കി’ൽ മുന്നറിയിപ്പ്
cancel

കുവൈത്ത് സിറ്റി: ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പു നൽകി നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം. ഓൺലൈനിൽ ഉള്ളടക്കം പങ്കിടുന്നതിന് മുമ്പ് അത് പരിശോധിച്ചുറപ്പിക്കാൻ കേന്ദ്രം ഉപയോക്താക്കളെ ഉണർത്തി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൃത്രിമബുദ്ധി (എ.ഐ) സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിർദേശം.

‘നിങ്ങൾ കാണുന്നതെല്ലാം യഥാർത്ഥമല്ല’ എന്ന് കേന്ദ്രം അതിന്റെ ബോധവൽക്കരണ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി. വളരെ ബോധ്യപ്പെടുത്തുന്നതും എന്നാൽ വ്യാജവുമായ ഓഡിയോ, വീഡിയോ, ഇമേജുകൾ സൃഷ്ടിക്കാൻ ഡീപ്ഫേക്കുകൾ ഉപയോഗപ്പെടുത്തുമെന്നും സൂചിപ്പിച്ചു.

തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തട്ടിപ്പുകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് അത്തരം ഉള്ളടക്കം ഉപയോഗപ്പെടുത്താമെന്നും, ഇത് വ്യക്തികൾക്കും സമൂഹത്തിനും അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ വസ്തുക്കൾ പ്രചരിപ്പിക്കരുത്. പങ്കിടുന്നതിന് മുമ്പ് ഉള്ളടക്കത്തിന്റെ ഉറവിടവും ആധികാരികതയും പരിശോധിക്കാൻ കേന്ദ്രം പൊതുജനങ്ങളോട് ഉപദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:warninggulfKuwaitdeepfake
News Summary - Warning on 'not everything you see is real' deepfake
Next Story