കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
text_fieldsകുവൈത്ത് സിറ്റി: യു.എസ്- ഇറാൻ സംഘർഷം വീണ്ടും ഉടലെടുക്കുകയും കുവൈത്ത് അടക്കം ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യു.എസ് എംബസി.
വിമാന സർവീസുകൾ റദ്ദാക്കാനും വ്യോമാതിർത്തികൾ അടക്കാനും സാധ്യതയുണ്ടെന്നും വിമാനത്താവളങ്ങളുടെയും വിമാന സർവീസുകളുടെയും പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ്, തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി എയർലൈനുകളുമായോ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മധ്യപൂർവ്വേഷ്യയിലുടനീളം സംഘർഷങ്ങൾ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യം സൃഷ്ടിക്കുകയും, അപ്രതീക്ഷിതമായി സ്ഥിതിഗതികൾ വഷളാകാനും സാധ്യതയുള്ളതിനാൽ മേഖലയിലുടനീളമുള്ള അമേരിക്കൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

