Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഘാരയിൽ വെയർഹൗസിന് തീപിടിച്ചു
text_fieldsbookmark_border
അംഘാരയിൽ വെയർഹൗസിന് തീപിടിച്ചത് അഗ്നിശമന
സേന അണക്കുന്നു
കുവൈത്ത് സിറ്റി: തെക്കൻ അംഘാരയിൽ വെയർഹൗസിന് തീപിടിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തീപിടിത്തമുണ്ടായതോടെ ഗോഡൗണിൽ നിന്ന് കനത്ത പുക ഉയർന്നു.
ജനറൽ ഫയർഫോഴ്സ് ആക്ടിങ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് തീപിടിത്തമുണ്ടായ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കാര്യമായ പരിക്കുകളൊന്നും ഉണ്ടാകാതെ വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു.
Next Story

