യുദ്ധനഷ്ടപരിഹാരം: ഇറാഖിൽനിന്ന് ഇതുവരെ 49.5 ശതകോടി ദീനാർ കൈപ്പറ്റി
text_fieldsകുവൈത്ത് സിറ്റി: 1990ലെ അധിനിവേശം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി ഇറാഖ് ഇതുവരെ കുവൈത്തിന് 49.5 ശതകോടി ദീനാർ നൽകി. ഐക്യരാഷ്ട്രസഭ നഷ്ടപരിഹാര കമീഷന് ആണ് കണക്കുകൾ വ്യക്തമാക്കിയത്. 2.5 ശതകോടി ഡോളര്‍ കൂടി നല്‍കാനുണ്ടെന്നും കമീഷൻ അറിയിച്ചു. ബാക്കി തുക ഒരു വർഷത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. 1990ലെ അധിനിവേശത്തെ തുടര്‍ന്ന് കുവൈത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് പകരമായാണ് യു.എൻ കോമ്പൻസേഷൻ കമീഷെൻറ നിർദേശപ്രകാരം ഇറാഖ് കുവൈത്തിന് പണം നൽകുന്നത്.
52.4 കോടി ഡോളര്‍ ആണ് കമീഷൻ നിശ്ചയിച്ച മൊത്തം നഷ്ടപരിഹാരത്തുക. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഇറാഖ് സേനയെ രാജ്യത്തുനിന്നും പുറത്താക്കിയ 1991ലാണ് ഐക്യരാഷ്ട്ര സഭ നഷ്ടപരിഹാര കമീഷന് രൂപവത്കരിച്ചത്.ഇറാഖ് കുവൈത്തിനുമേല്‍ നടത്തിയ അധിനിവേശം മൂലം നഷ്ടങ്ങള്‍ നേരിട്ട വ്യക്തികള്‍, കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു സംഘടനകള്‍ എന്നിവക്കാണ് കമീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
രണ്ടു ദശകത്തോളമായി രാജ്യത്തെ എണ്ണവരുമാനത്തിെൻറ അഞ്ചു ശതമാനം നീക്കി വെച്ചാണ് ഇറാഖ് നഷ്ടപരിഹാരത്തുക നൽകി വരുന്നത്. ക്രൂഡോയിൽ വിലത്തകർച്ചയും ഐ.എസ് തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടവും രാജ്യത്തെ സാമ്പത്തിക ഘടനയെ ബാധിച്ചതിനെ തുടർന്ന് 2014 മുതൽ യുദ്ധ നഷ്ടപരിഹാരത്തുക നൽകുന്നത് ഇറാഖ് നിർത്തിയിരുന്നു. പിന്നീട് 2018 ഏപ്രിലിലാണ് വീണ്ടും നൽകിത്തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

