വഖഫ് ഭേദഗതി നിയമം: പ്രതിഷേധ ജ്വാലയുയർത്തി കെ.എം.സി.സി സംഗമം
text_fieldsവഖഫ് ഭേദഗതി നിയമത്തിനെതിരെ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സ്റ്റേറ്റ് പ്രസിഡന്റ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായി കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധാഗ്നി ഉയർത്തി കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം. മുസ്ലിംകളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും കീഴ്പ്പെടുത്തുകയാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത്. മറ്റു മത സമുദായങ്ങളിലേക്കും അവർ കടന്നു വരാനിരിക്കുന്നതിന്റെ ഉദാഹരണമാണ് ക്രിസ്ത്യൻ സമ്പത്തിന്റെ കണക്കെടുത്തതിലൂടെ കണ്ടത്. ഇതിനെതിരെ ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എം.സി.സി ജില്ല പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി, കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആശംസകൾ നേർന്നു. മാത്യു(കല), പി.എൻ. അബ്ദുറഹിമാൻ(കേരള ഇസ്ലാഹി സെന്റർ), അൻവർ സയീദ്(കെ.ഐ.ജി), സുരേഷ് മാത്തൂർ (ഒ.ഐ.സി.സി), അബ്ദുറഹീം ഹസനി (കേരള ഇസ്ലാമിക് സെന്റർ),അബ്ദുന്നാസർ മുട്ടിൽ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഒ.പി. ഷറഫുദ്ദീൻ (കെ.കെ.എം.എ), അബ്ദുൽ ഹമീദ് (ഹുദ സെന്റർ), അബ്ദുല്ല വടകര (ഐ.സി.എഫ് ) തുടങ്ങിയവർ പങ്കെടുത്തു. ടി.വി. സാദിഖ് പ്രമേയം അവതരിപ്പിച്ചു. ജാഫർ തറോൽ ഖിറാഅത്ത് നടത്തി. ജില്ല ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ശരീഖ് നന്തി നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ ഗഫൂർ അത്തോളി, അലി അക്ബർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

